എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 99.26 ശതമാനം വിജയം, 44,363 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഈ വർഷത്തെ പരീക്ഷയിൽ 99.26 ശതമാനം വിജയം. പരീക്ഷ എഴുതിയവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി.

മൂന്നു മണിക്ക് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്.കണ്ണൂർ ജില്ലയിലാണ് വിജയ ശതമാനം കൂടുതൽ (99.76). വിജയ ശതമാനം കുറവ് വയനാട്ടിൽ (98.07).

വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാല(99.94%) വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98%). ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറം (3024).മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കൂട് ആണ് കൂടുതല്‍ കൂട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍.

കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ 99.47 ശതമാനമായിരുന്നു വിജയശതമാനം. നാലു മണിയോടെ വെബ്‌സൈറ്റുകളിലും ആപ്പിലും ഫലം ലഭിക്കും.

ഈ ലിങ്കുകളിൽ ഫലം അറിയാം:

www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.sslchiexam.kerala.gov.in

www.thslchiexam.kerala.gov.in, www.thslcexam.kerala.gov.in, www.ahslcexam.kerala.gov.in,