'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല, മന്ത്രിയാണ്'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രന്‍

മന്ത്രി വി ശിവന്‍കുട്ടി തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. ഭാരതാംബ വിവാദത്തിലാണ് പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ട അല്ല മന്ത്രിയാണെന്ന് കുറിച്ച കെ സുരേന്ദ്രൻ മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണെന്നും കുറിച്ചു.

കോൺഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവർത്തനം ഞങ്ങളോട് വേണ്ട എന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഡിഫി ഗുണ്ടകളെ സിപിഎം നേതൃത്വം നിലയ്ക്ക് നിർത്തുന്നതാണ് അവർക്കു നല്ലതെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല. മന്ത്രിയാണ്. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ്‌. അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല. മന്ത്രിയാണ്. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ്‌. അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. മന്ത്രിമാർക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധിക്കും. കോൺഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവർത്തനം ഞങ്ങളോട് വേണ്ട. ഡിഫി ഗുണ്ടകളെ സിപിഎം നേതൃത്വം നിലയ്ക്ക് നിർത്തുന്നതാണ് അവർക്കു നല്ലത്. വെറുതെ തീകൊള്ളി കൊണ്ട് തല ചൊറിയാൻ നിൽക്കണ്ട.’