സര്‍ക്കാര്‍ നടപടി വഞ്ചന, പ്രഖ്യാപനം സവര്‍ണ താത്പര്യം മുന്‍നിര്‍ത്തി; മുന്നോക്ക സംവരണത്തില്‍ രൂക്ഷവിമര്‍ശനവുമായി കാന്തപുരം വിഭാഗം

മുന്നോക്ക സംവരണം പിന്‍വലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി. വിഭാഗം. സര്‍ക്കാര്‍ നടപടി വഞ്ചനയെന്ന് കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജിന്‍റെ എഡിറ്റോറിയലില്‍ പറയുന്നു. രാഷ്ട്രീയ സവര്‍ണ താത്പര്യം മാത്രം സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെസര്‍ക്കാര്‍ വെല്ലുവിളിക്കുന്നെന്നും സവര്‍ണ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സംവരണം പ്രഖ്യാപിച്ചതെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്.

സംസ്ഥാന സര്‍ക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലര്‍ത്തുന്ന സംഘടനയാണ് കാന്തപുരം എ.പി വിഭാഗം. നേരത്തെ മുസ്‌ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

മുന്നോക്ക സംവരണം സവര്‍ണ താത്പര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്‌ലിങ്ങളുടെ അവസരങ്ങള്‍ കുറയ്ക്കുന്നതാണ് മുന്നോക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനം പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ ഇതുവരെയും നടപ്പാക്കി കഴിഞ്ഞ അഡ്മിഷനുമായി ബന്ധപ്പെട്ട കേസുകളില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.