കേരളത്തിലെ എസ്‌ഐആർ; എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന് ബിഎൽഒമാർക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

കേരളത്തിലെ എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാ​ഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ഫോം ശേഖരിക്കുന്നതിന് ബിഎൽ ഒമാർക്ക് സൗകര്യം ഒരുക്കുമെന്നും ക്യാമ്പുകൾ അടക്കം ജില്ലാ ഭരണകൂടങ്ങൾ സജ്ജമാക്കുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. എന്യൂമറേഷൻ ഫോമുകൾ ശേഖരിക്കുന്നതിനായി കൂടുതൽ ഏജന്റുമാരെ നിർദേശിക്കണമെന്നും ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കണമെന്നും പാർട്ടികളോട് രത്തൻ ഖേൽക്കർ ആവശ്യപ്പെട്ടു. 96 ശതമാനത്തോളം ഫോമുകൾ വിതരണം ചെയ്തതായി അറിയിച്ച രത്തൻ ഖേൽക്കർ ബിഎൽഓമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും പറഞ്ഞു.