പാനൂരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷ ഉച്ചയ്ക്ക് ശേഷം കോടതി വിധിക്കും. 2022 ഒക്ടോബര്‍ 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വിഷ്ണുപ്രിയയെ ഉച്ചയ്ക്ക് 12ന് കിടപ്പുമുറിയില്‍ അമ്മയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് വിഷ്ണുപ്രിയ മരണവീട്ടിലായിരുന്നു. വസ്ത്രം മാറുന്നതിനായി പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് എത്തിയ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഈ സമയം സുഹൃത്തുമായി പെണ്‍കുട്ടി ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു.
ഇതിനിടയിലാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വിഷ്ണുപ്രിയ ഈ വിവരം സുഹൃത്തിനോട് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രതി കയറി പോകുന്നതിന്റെ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. മാരകായുധങ്ങളുമായി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കയറിയ പ്രതി വിഷ്ണുപ്രിയയുടെ കഴുത്തിനും കയ്യിലും വെട്ടി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read more
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. സംഭവത്തിന് രണ്ട് ദിവസം മുന്‍പ് പ്രതി കൂത്തുപറമ്പിലെ കടയില്‍ നിന്ന് ചുറ്റികയും കൈയുറയും വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും കേസില്‍ നിര്‍ണായകമായി.