മഹാരാജാസില്‍ എസ്എഫ്‌ഐ അതിക്രമം; കോളേജ് പിന്‍സിപ്പാളിനെ റൂമില്‍ പൂട്ടിയിട്ടു; മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞു

എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ അതിക്രമം. കോളേജ് പിന്‍സിപ്പാളിനെ റൂമില്‍ പൂട്ടിയിട്ടു. രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കത്തിനെതിരായായിരുന്നു പ്രതിഷേധം. ഇന്ന് വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ഉപരോധ സമരം രാത്രി 9.45നാണ് അവസാനിപ്പിച്ചത്. സമര കോളേജിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രിന്‍സിപ്പല്‍ ഇന്നു കൗണ്‍സില്‍ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം കോളജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് എസ്എഫ്‌ഐ യുടെ ആരോപിക്കുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.