മാരക മയക്കുമരുന്നുമായി സീരിയൽ താരം പിടിയിൽ

മയക്കുമരുന്നുമായി മലയാളി സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. സീരിയൽ നടൻ ഷിയാസ്, സുഹൃത്തുക്കളായ മുഹമ്മദ് ഷാഹിദ്, ജിതിൻ എന്നിവരാണ് പിടിയില്ലാത്. അറസ്റ്റിൽ ചെയ്യുന്ന സമയത്ത് 191 ഗ്രാമ എംഡിഎംഎയുമായാണ് പ്രതികൾ കുടുങ്ങിയത്.

ബാംഗ്ലൂരുള്ള എൻ.ഐ എഫ്.ടി കോളേജിന് അടുത്ത് നിന്നാണ് പ്രതികൾ കുടുങ്ങിയത്. കോളേജ് വിദ്യാർത്ഥികളെ കേന്ത്രീകരിച്ചാണ് കഞ്ചാവ് വിൽപ്പന നടന്നത്. ഇവർക്കെതിരെ നാർകോട്ടിക് ഡ്ര​ഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം കേസെടുത്തിട്ടുണ്ട്.

പ്രതികൾ ഉൾപ്പെടുന്ന റാക്കറ്റ് വൻകിട പാർട്ടികളിൽ ഉൾപ്പടെ ലഹരി എത്തിക്കാറുണ്ട്. വിശദമായ അന്വേഷണം ഉണ്ടാകുമെന്നും സി.എസ്.പി അറിയിച്ചു. ആറ് ലക്ഷത്തോളം വരുന്ന ലഹരി വസ്തുക്കളും പ്രതികളുടെ അടുത്ത് നിന്നും പിടികൂടി.