ആരോപണങ്ങൾ കീഴ്മേൽ മറിയുമ്പോൾ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് എന്ന പോസ്റ്റർ പങ്കുവച്ച് പിപി ദിവ്യ. ഫേസ്ബുക്കിലൂടെയാണ് പി പി ദിവ്യ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്. ‘കര്‍മ്മ’ എന്ന കുറിപ്പോടെയാണ് പി പി ദിവ്യ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. സെക്കന്റ് ഹാൻഡ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വില്പനക്ക് എന്നാണ് പോസ്റ്ററിൽ ഉള്ളത്.
Read more
‘സെക്കന്റ് ഹാൻഡ് കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. സ്ഥലം പാലക്കാട്. വില 000′ എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്റർ ആണ് പി പി ദിവ്യ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ രാജി വെച്ചതിന് പിന്നാലെയാണ് പിപി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.







