സി.പി.ഐക്കാരെ വളഞ്ഞിട്ട് അടിച്ച്കൂട്ടി സി.പി.എം പ്രവര്‍ത്തകര്‍; ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം സിപിഐ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സിപിഐ ലോക്കല്‍സെക്രട്ടറി സുരേഷ്ബാബു, മുന്‍ പഞ്ചായത്തംഗം ഉദയകുമാര്‍ എന്നിവര്‍ക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് മര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കൊടുമണ്ണില്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.കൊടുമണ്‍ അങ്ങാടിക്കല്‍ സഹകരണ ബാങ്കില്‍ ഭരണം തുടരാന്‍ സിപിഎമ്മും അഴിമതി ആരോപിച്ചു ഭരണക്കാരെ പുറത്താക്കാന്‍ സിപിഐയും ശ്രമിച്ചിരുന്നു.

സഹകരണ സംരക്ഷണം പറയുന്ന യുഡിഎഫ് മത്സരിക്കാതെ തന്നെ കളത്തിന് പുറത്താകുകയും ചെയ്തു. സിപിഎം വര്‍ഷങ്ങളായി ഭരിക്കുന്ന അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെ കള്ളവോട്ടിന്റെ പേരിലാണ് അക്രമവും സംഘര്‍ഷവും ഉണ്ടായത്.

സിപിഎമ്മില്‍ നിന്നു കുറച്ചാളുകള്‍ സിപിഐയില്‍ ചേര്‍ന്നതു മുതല്‍ ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ പ്രാദേശിക തലത്തില്‍ പ്രശ്‌നങ്ങളുണ്ട്. ആക്രമണങ്ങളില്‍ ഒരു പങ്കുമില്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.

Read more