അഡ്വ. പി സതീദേവി വനിതാ കമ്മീഷൻ അദ്ധ്യക്ഷ, ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

സംസ്ഥാന വനിതാ കമീഷന്‍റെ പുതിയ അധ്യക്ഷയായി പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതല ഏല്‍ക്കും. സി.പി.എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു.

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് സതീദേവിയെ നേരത്തെ തന്നെ സിപിഎമ്മില്‍ ധാരണയായിരുന്നു. സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എം.സി ജോസഫൈൻ രാജിവെച്ചിരുന്നു. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന്‍ രാജി.

കമീഷനിലെ മറ്റ് അംഗങ്ങള്‍ കാലാവധി അവസാനിക്കുന്നത് തുടരും.  പി.കെ ശ്രീമതി, സി.എസ് സുജാത, ടി.എന്‍ സീമ എന്നിവരുടെ പേരുകളും വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.