ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറോടിച്ച് സജി ചെറിയാന്‍; പെറ്റിയടച്ചേ മതിയാവൂവെന്ന് ഷോണ്‍ ജോര്‍ജ്

ഭരണഘനയ്‌ക്കെതിര വിവാദ പ്രസംഗം നടത്തിയതിന് പിന്നാലെ രാജിവെച്ച മുന്‍മന്ത്രിയും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാനോട് ഹെല്‍മറ്റ് ധരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്ജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജ്. ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറോടിക്കുന്ന മന്ത്രിയുടെ ചിത്രം ചൂണ്ടിക്കാട്ടിയാണ് ഷോണിന്റെ ചോദ്യം.

ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കണമെന്നും അല്ലെങ്കില്‍ കോടതിയില്‍ കാണാമെന്നും ഷോണ്‍ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഹെൽമെറ്റ് എവിടെ സഖാവേ ……
Motor vehicle act sec 194(d) …..500₹
പെറ്റി അടച്ചേ മതിയാവൂ ……
അല്ലെങ്കിൽ ……ശേഷം കോടതിയിൽ