ശബരിമല സ്വര്‍ണക്കൊള്ളയിൽ കട്ടിളപ്പാളികള്‍ മാറ്റിയില്ലെന്നും, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം മാത്രമാണെന്നും റിപ്പോര്‍ട്ട്. എസ്ഐടിക്ക് ലഭിച്ച പരിശോധനാഫലത്തിലാണ് കണ്ടെത്തൽ. ജംഷദ്പൂരിലെ ലാബില്‍ സാമ്പിള്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ട് ലഭിച്ചു.
എട്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലങ്ങളാണ് പുറത്തു വന്നത്. നാല് മാസം മുന്‍പാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്.
Read more
പരിശോധനയ്ക്ക് അയച്ചവയിൽ കാലപ്പഴക്കം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചിരുന്നു. കൂടാതെ ചെമ്പ് പാളിക്ക് 28 വര്‍ഷത്തെ പഴക്കമുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. നേരത്തെ വിഎസ്എസ്സിയില് സ്വര്‍ണപ്പാളികള്‍ പരിശോധന നടത്തിയിരുന്നു ഇതില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയിരുന്നത്.







