'വെയിലും മഴയും കൊള്ളാത്തതിന്റെ സൂക്കേട്' മൂക്കാതെ പഴുക്കുന്ന നേതാക്കന്മാരുടെ മക്കള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന പരിക്ക് ചെറുതല്ല; അനില്‍ ആന്റണിയെ പുറത്താക്കണമെന്ന് റിജില്‍ മാക്കുറ്റി

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ റിജില്‍ മാക്കുറ്റി. മൂക്കാതെ പഴുക്കുന്ന നേതാക്കന്‍മാരുടെ മക്കള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന പരുക്ക് ചെറുതല്ലെന്ന് റിജില്‍ വിമര്‍ശിച്ചു.’

അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങള്‍ പറയാന്‍. പാര്‍ട്ടി അനില്‍ ആന്റണിയെ പുറത്താക്കണം. അല്‍പ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്റെ സൂക്കേടാണ്. അതാണ് പാര്‍ട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നത്’, റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്നാണ് താന്‍ ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. ബിബിസിയേക്കാള്‍ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞു.

റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്:

Read more

മൂക്കാതെ പഴുക്കുന്ന നേതാക്കന്‍മാരുടെ മക്കള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന പരുക്ക് ചെറുതല്ല. അനില്‍ ആന്റണി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങള്‍ പറയാന്‍.പാര്‍ട്ടി അനില്‍ ആന്റണിയെ പുറത്താക്കണം. പാര്‍ട്ടിയില്‍ വരുമ്പോള്‍ തന്നെ ഇവര്‍ക്കൊക്കെ കൊടുക്കുന്ന പ്രിവിലേജ് ആണ് പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ഇവനൊക്കെ തയ്യാറാകുന്നത്. അല്‍പ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്റെ സൂക്കേടാണ്. അതാണ് പാര്‍ട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നത്.