ഞായറാഴ്ചകളിലെ നിയന്ത്രണം ക്രിസ്ത്യാനികളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നു: മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ മാത്രമായി നടപ്പിലാക്കിയ നിയന്ത്രണം ക്രിസ്ത്യാനികളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. വിശ്വാസികള്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂവെന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണം യുക്തിസഹമല്ലെന്നും കെസിബിസി വാര്‍ത്താകുറിപ്പില്‍ വിമര്‍ശിച്ചു.

മറ്റു പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികള്‍ അനുവദിക്കുമ്പോള്‍, കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങള്‍ക്കു മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എര്‍പ്പെടുത്തുന്നത് പുനഃപരിശോധിക്കേണ്ടതാണ്.

Read more

ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ ഏര്‍പ്പെടുത്താത്ത നിയന്ത്രണങ്ങള്‍, ഞായറാഴ്ചകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്. വിശ്വാസസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.