ഐ.ടി വ്യവസായ വകുപ്പുകളെ കടന്നാക്രമിച്ച് ചെന്നിത്തല; 2018- ന് ശേഷമുള്ള എല്ലാ ഇടപാടുകളിലും സമഗ്ര അന്വേഷണം വേണം

സംസ്ഥാന സർക്കാരിന്റെ ഐടി വ്യവസായ വകുപ്പുകളെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ഐടി വകുപ്പ്‌ അഴിമതിയുടെ അക്ഷയഖനിയെന്നാണ് ചെന്നിത്തല വിശേഷിപ്പിച്ചത്. എ ഐ. കാമറ തട്ടിപ്പിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതി മൂടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും.എല്ലാ ഇടപാടുകളിലും സമഗ്ര അന്വേഷണം വേണം. അഴിമതിയ്ക്കു പിന്നിൽ വ്യക്തമായ ഗൂഡാലോചനയുണ്ട്.

നൂറ് കോടിക്ക് പൂർത്തിയാക്കാൻ കഴിയുമായിരുന്ന പദ്ധതി സേഫ് കേരള പദ്ധതിയിൽ ടെൻഡർ തുടങ്ങുന്നതിന് മുമ്പ് തന്നെ എസ് ആർഐടിയും അശോകയും തമ്മിൽ ബന്ധമുണ്ടായിരുന്നു. കെ ഫോണിലും ഇവരുണ്ട്. കെ ഫോണിൽ ആദ്യ കരാറിൽ മെയിന്റനൻസ് ഉൾപ്പെട്ടിട്ടും വീണ്ടും മെയിന്റനൻസിന് വേണ്ടി പ്രത്യേകം കരാർ ഉണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണെന്നു പറഞ്ഞ ചെന്നിത്തല. മുഖ്യമന്ത്രി ഗവൺമെന്റിന്റെ തലവനാണെന്നും. അതുകൊണ്ടുതന്നെ മറുപടി പറയാനുള്ള രാഷ്ട്രീയ മര്യാദ കാട്ടണമെന്നും പറഞ്ഞു . ഈ കരാർ റദ്ദ് ചെയ്യണമെന്നും. എഐ ക്യാമറ വിവാദത്തിൽ എം വി ഗോവിന്ദനു മിണ്ടാട്ടം ഇല്ലെന്ന് പരിഹസിച്ച ചെന്നിത്തല ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.