പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പി.എസ്.സി വഴി നിയമനം

പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പി.എസ്.സി വഴി നിയമനം. തിരുവനന്തപുരം 69,കൊല്ലം 25,ആലപ്പുഴ 53, കോട്ടയം 62,ഇടുക്കി 41, എറണാകുളം 20, പാലക്കാട് 5, മലപ്പുറം 7, വയനാട് 18,കണ്ണൂർ 59, കാസർകോട് 1 എന്നിങ്ങനെയാണ് അഡ്വൈസ് മെമ്മോ നൽകിയിരിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്കാണ് പിഎസ്‌സി വഴി നിയമനം നൽകുന്നത്.

നേരത്തെ, എൽ പി എസ് എ /യു പി എസ് എ തസ്തികയിൽ 1506 നിയമനവും എൽപിഎസ്എ ഭാഷാ വിഭാഗത്തിൽ 139 നിയമനവും യു പി എസ് എ ഭാഷാ വിഭാഗത്തിൽ 352 നിയമനവും സ്പെഷ്യൽ ടീച്ചേഴ്സ് വിഭാഗത്തിൽ 112 നിയമനവും എച്ച്എസ്എ വിഭാഗത്തിൽ 1019 നിയമനവും ഹയർ സെക്കൻഡറി ജൂനിയർ അധ്യാപക വിഭാഗത്തിൽ 757 നിയമനവും സീനിയർ വിഭാഗത്തിൽ 11 നിയമനവും നടത്തി. 4711 എയ്ഡഡ് സ്കൂൾ അധ്യാപകർക്കും നിയമനാംഗീകാരം നൽകി.

പൊതുവിദ്യാഭ്യാസ വകുപ്പിൽ കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കും . ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്ന സാഹചര്യം ഇല്ല എന്ന് എന്ന് ഉറപ്പു വരുത്തുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.