വിശ്വാസികളുടെ ശ്രീരാമന്‍ അപഹരിക്കപ്പെട്ടു; ദൈവത്തെ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം മാത്രമാക്കി മാറ്റിയെന്ന് എം സ്വരാജ്

വിശ്വാസികളുടെ ശ്രീരാമന്‍ അപഹരിക്കപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്സെ രാമനെയും അപഹരിച്ചെന്നും ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവര്‍ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം മാത്രമാക്കി മാറ്റിയെന്നും സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അപഹരിക്കപ്പെട്ട ദൈവം ..
വിശ്വാസികളുടെ ശ്രീരാമന്‍ അപഹരിക്കപ്പെട്ടു . .
രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്സെ രാമനെയും അപഹരിച്ചു.
ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ
അവര്‍ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി.
– എം സ്വരാജ് .