"ഗോപാലേട്ടന്റെ പശുവും ആമിന താത്തയുടെ കോഴിയും" വെറുതെ അങ്ങ്‌ ജയിച്ചതല്ല: അബ്ദുറബ്ബിന് മറുപടിയുമായി പി.വി അൻവർ

യു.ഡി.എഫിന്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി എന്ന് മുൻ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഇന്നലെ പറഞ്ഞിരുന്നു. ഇത്തവണത്തെ എസ്.എസ്.എസ്.എൽ.സി വിജയശതമാനം 99.47 ആണ്. ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഫലപ്രഖ്യാപനത്തെ തുടർന്ന്, “ഗോപാലേട്ടൻ്റെ പശുവില്ല, ആമിനത്താത്തയുടെ പൂവൻ കോഴിയില്ല, സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല. റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ല.” എന്നാണ് പി.കെ അബ്ദുറബ്ബ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. അതേസമയം അബ്ദുറബ്ബിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി.വി അൻവർ എം.എൽ.എ.

പി.വി അൻവറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

“ഗോപാലേട്ടന്റെ പശുവും ആമിനതാത്തത്തയുടെ കോഴിയും”
വെറുതെ അങ്ങ്‌ ജയിച്ചതല്ല.!!

പുസ്തകം പോലും സമയത്ത്‌
കിട്ടാത്ത കാലം.!!
പരീക്ഷയ്ക്കും മുൻപ്‌ ക്രൂരനായ
ഓണം നേരത്തെ എത്തിയിരുന്ന
കാലം.!!

എന്നിട്ടും ഒരുപാട്‌ കഷ്ടപ്പെട്ട്‌ ജയിച്ചവരാണവർ.!!
അത്‌ തന്നെയാണ് അവരുടെ
വിജയത്തിന്റെ സൗന്ദര്യവും.!!
*PK.അപ്പുകുട്ടൻ റോക്സ്‌