IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഞായറാഴ്ച ധർമ്മശാലയിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിംഗ് തകർച്ചയെ നേരിട്ട ഘട്ടത്തിൽ എം എസ് ധോണി ബാറ്റിംഗിന് ഇറങ്ങുമെന്നാണ് കരുതിയത്. എന്നാൽ മികച്ച അറ്റാക്കർ ആയ ധോണി ഉള്ളപ്പോൾ ശാർദുൽ താക്കൂർ ബാറ്റിങ്ങിന് ഇറങ്ങിയത് എല്ലാവർക്കും ഞെട്ടലായി. സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ധോണി എന്തിനാണ് ഇത്ര വൈകി ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയത് എന്ന് പലരും ചോദിച്ചു. ഹർഷൽ പട്ടേലിന്റെ പന്തിൽ പൂജ്യനായി മടങ്ങിയ ധോണിയുടെ ബാറ്റിംഗ് സ്ഥാനത്തെ പലരും ചോദ്യം ചെയ്തു.

ഹർഭജൻ സിംഗ് അടക്കമുള്ളവർ ധോണിക്ക് എതിരെ ശക്തമായ ഭകഷയിൽ ആഞ്ഞടിച്ചു. ഇത്ര വൈകി ബാറ്റിംഗിന് ഇറങ്ങുന്നതിൽ ഭേദം ധോണി കളിക്കാൻ ഇറങ്ങാതിരിക്കുന്നത് ആണ് നല്ലത് എണ്ണയുള്ള അഭിപ്രായമാണ് ഹർഭജൻ സിംഗ് പറഞ്ഞത്. ധോണി ടീമിനെ ചതിക്കുകയാണ് എന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്.

എന്നാൽ ചെന്നൈയിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നത് പ്രകാരം ധോണിയുടെ കാലിലെ പരിക്ക് കാരണം നിലവിൽ ഒരുപാട് ഓടാൻ പറ്റില്ല. അതിനാൽ തന്നെ സിംഗിളുകളും ഡബിളുകളും വരാനുള്ള സാധ്യതകൾ കുറയും. അതാണ് ധോണിയെ അവസാന സ്ഥാനങ്ങളിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകം. മറ്റൊരു കീപ്പർ ബാറ്റർ കോൺവേ ഉണ്ടായിരുന്നു എങ്കിൽ ഈ സീസണിൽ താരം കളിക്കുക പോലും ഇല്ലായിരുന്നു എന്നാണ് പറയുന്നത്.

“ഞങ്ങൾ ഫലത്തിൽ ഞങ്ങളുടെ ‘ബി’ ടീമിനൊപ്പമാണ് കളിക്കുന്നത്. ധോണിയെ വിമർശിക്കുന്നവർക്ക് അദ്ദേഹം ഈ ടീമിനായി ചെയ്യുന്ന ത്യാഗത്തെക്കുറിച്ച് അറിയില്ല,” സംഭവവികാസങ്ങളോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

Read more

ധോണി ബിഗ് ഹിറ്റിങ്ങിൽ മാത്രമാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. അല്ലാതെ ഉള്ള ഓട്ടം ഉൾപ്പടെ ഉള്ള പരിശീലനവും അദ്ദേഹം നടത്തുന്നില്ല.