പൂജാ ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റ പൂജാ ബമ്പര്‍ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്ന നറുക്കെടുപ്പില്‍ JC 110398 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ സോമസുന്ദരന്‍ കെപി എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ വയനാട്ടില്‍ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. സിജോ കൂര്യന്‍ എന്ന ഏജന്റ് വിറ്റ JD 255007 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. 5 ലക്ഷം രൂപ വീതം 12 പേര്‍ക്കാണ് പൂജ ബമ്പറിന്റെ മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. JA 252530, JB 581474, JC 171516, JD 556934, JE 586000, JG 554858, JA 349439 , JB 180377, JC 235122, JD 208212, JE 708492, JG 667047 എന്നീ ടിക്കറ്റുകള്‍ക്കാണ് 5 ലക്ഷം രൂപ.

Read more

5,000, 2,000 രൂപയുടെ 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും പൂജ ബമ്പറിലുണ്ട്. നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ല്‍ ലഭിക്കും.