പാലക്കാട് നഗരസഭ ഓഫീസ് വളപ്പിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ ബിജെപിയുടെ പതാക പുതപ്പിച്ചയാളെ പൊലീസ് പിടികൂടി.
തിരുനെല്ലായി സ്വദേശിയായ ആളെയാണ് പൊലീസ് പിടികൂടിയത്. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് പറയുന്നു.
പാലക്കാട് സർക്കാർ ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിക്ക് ബിജെപി പതാക ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.
നഗരസഭ കൗൺസിൽ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി കണ്ടത്.
തുടർന്ന് പൊലീസെത്തി പതാക നീക്കുകയായിരുന്നു. സെക്രട്ടറിയുടെ പരാതിയിൽ പാലക്കാട് സൗത്ത് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ‘ജയ്ശ്രീറാം’ ബാനറുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ കയറി മുദ്രാവാക്യം വിളിച്ചത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ ഒമ്പത് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.