പിണറായി വിജയന്‍ രണ്ട് മാസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കും: പി.സി ജോര്‍ജ്

പിണറായി വിജയന്‍ രണ്ട് മാസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി.സി ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ രാജിവയ്ക്കുമെന്ന് പി.സി ജോര്‍ജ് നേരത്തെയും പറഞ്ഞിരുന്നു. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.സി ജോര്‍ജ് ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്.

ജോസ് കെ മാണിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസിനെയും പി സി ജോര്‍ജ് കടന്നാക്രമിച്ചു. പാര്‍ട്ടി പിരിച്ചുവിട്ട് എല്ലാവരും കോണ്‍ഗ്രസിലോ ബിജെപിയിലോ ചേരണമെന്നും ജോര്‍ജ് പറഞ്ഞു.

Read more

രണ്ട് മാസത്തിനകം പിണറായി വിജയന്‍ രാജിവയ്ക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പി സി ജോര്‍ജ് ആരോപിച്ചു.