പ്രസംഗം അവസാനിക്കും മുൻപേ അനൗൺസ്‌മെന്റ്; ക്ഷുഭിതനായി വേദിവിട്ട് ഇറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ

പ്രസംഗിച്ച് തീരും മുൻപ് അനൗൺസ്മെന്റ് നടത്തിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായിവിജയൻ. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിനിടെയാണ് സംഭവം. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

തനിക്ക് നേരിട്ട ബുദ്ധിമുട്ടിൽ വേദിയിൽ വച്ച് തന്നെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി പുറത്തേക്ക് പോവുകയായിരുന്നു.

കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നതാണ് പ്രശ്നമായത്.തുടർ പടിപടികളിലും മുഖ്യമന്ത്രി പങ്കെടുത്തില്ല .