'ഏഴ് തവണ തവണ പൂഞ്ഞാറ്റില്‍ നിന്നും എംഎല്‍എ ആയി'; വരുന്ന തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നും മത്സരിക്കുന്നില്ലെന്ന് പി സി ജോര്‍ജ്ജ് 

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍  പൂഞ്ഞാറില്‍ നിന്നും മത്സരിക്കുന്നില്ലെന്ന് പി സി ജോര്‍ജ്ജ് എംഎല്‍എ. ഏഴ് തവണ തവണ പൂഞ്ഞാറ്റില്‍ നിന്നും എംഎല്‍എ ആയതാണ്. ഇനിയും മത്സരിക്കണം എന്ന് ആഗ്രഹമില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. റിപ്പോര്‍ട്ടർ ചിനലില്‍ മോര്‍ണിംഗ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധവ ഇനി മല്‍സരിച്ചാല്‍ തന്നെയും വേറെയേതെങ്കിലും നിയോജക മണ്ഡലത്തില്‍ നിന്നേ ആകൂ എന്നും പിസി ജോര്‍ജ്ജ് കൂട്ടി ചേര്‍ത്തു.

കേരളാ കോണ്‍ഗ്രസ്സ് എന്ന് പറയുന്നത് അപമാനമായി തോന്നുന്നുവെന്നും എന്നും പി സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് എമ്മിന്റെ പേരും രണ്ടില ചിഹ്നവും തങ്ങള്‍ക്ക് ലഭിക്കും എന്ന പൂര്‍ണ്ണ ആത്മവിശ്വാസം പിജെ ജോസഫിന് ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ തനിക്ക് ആളുണ്ട് എന്നായിരുന്നു ജോസഫിന്റെ അവകാശവാദം എന്നും കൂട്ടിചേര്‍ത്തു അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന് രണ്ടില ചിഹ്നം അനുവദിച്ചു കൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഉണ്ടായതിനെ പരാമര്‍ശിച്ചാണ് പിസി ജോര്‍ജ്ജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന നിയമ പോരാട്ടത്തിന് ഒടുവിലാണ് ജോസ് കെ മാണി നയിക്കുന്ന കേരളാകോണ്‍ഗ്രസിന് രണ്ടില ചിഹ്നം അനുവദിച്ചു കൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഇന്നലെ ഉണ്ടായത്. പാര്‍ട്ടിയുടെ പേരും ജോസ് കെ മാണിക്ക് ഉപയോഗിക്കാമെന്ന് വിധിയില്‍ സൂചിപ്പിക്കുന്നുണ്ട്. കെഎം മാണിയുടെ വിയോഗത്തെ തുടര്‍ന്നാണ് പി ജെ ജോസഫുമായി ചിഹ്ന തര്‍ക്കവും മറ്റും ഉണ്ടായത്. കമ്മീഷന്റെ ഈ വിധി, ജോസഫ് പക്ഷത്തിന് കനത്ത പ്രഹരമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത് .