ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് ആണ് സംഭവം. കന്യാകുമാരി – അസം എക്‌സ്പ്രസ് വിവേക് ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്. കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്.

ഇതില്‍ ഒരു ആനയാണ് ചരിഞ്ഞത്. 20 വയസുള്ള ഒരു പിടിയാനയാണ് ചരിഞ്ഞത്. ഇവിടെ മുന്‍പും നിരവധി തവണ കാട്ടാന അപകടത്തില്‍ പെട്ടിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല. കാട്ടാനക്കൂട്ടം സംഭവസ്ഥലത്തുനിന്ന് മാറാത്തതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ടത്തില്‍ അവിടേക്ക് എത്താനായിരുന്നില്ല.

Read more

സംഭവവുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കണമെന്ന് വനംവകുപ്പ് മന്ത്രി നിര്‍ദേശിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.