ഓണം ബമ്പ‍റിനെ ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാളെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലത്ത് ഓണം ബംബർ ലോട്ടറി ടിക്കറ്റിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ ഒരാളെ വെട്ടിക്കൊലപ്പെടുത്തി. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്.കേസിലെ പ്രതിയായ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തിരുന്നു. നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു. ടിക്കറ്റ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉരുവരും തമ്മിൽ വാക്കു തർക്കം നടന്നു.

Read more

തർക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാർന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്.