ഒരു തുള്ളി വാക്‌സിൻ പോലും പാഴാക്കിയില്ല; ആരോ​ഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം അതീവസൂക്ഷ്മതയോടെ നടത്തിയ ആരോ​ഗ്യപ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

ഒരു തുള്ളി പോലും കേരളം പാഴാക്കിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിൽനിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സിനാണ്.

ആ വാക്‌സിൻ മുഴുവൻ ഉപയോഗിച്ചു. ഓരോ വാക്‌സിൻ വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്‌റ്റേജ് ഫാക്ടർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും.

വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈ അധിക ഡോസ് കൂടി ആളുകൾക്ക് നൽകാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read more

“കേരളത്തിന് 73,38,806 ഡോസ് വാക്സിൻ ഗവണ്മെൻ്റ് ഓഫ് ഇന്ത്യയിൽ നിന്ന് ലഭിച്ചിരുന്നു. നമ്മൾ 74,26,164 ഡോസുകൾ നൽകി. വേസ്റ്റേജ് ഫാക്ടറായി ഓരോ വയലിലും ഉണ്ടായിരുന്ന അധികം ഡോസ് കൂടി ഉപയോഗിച്ചു. നമ്മുടെ ആരോഗ്യപ്രവർത്തകർ, പ്രത്യേകിച്ച് നഴ്സസ് സൂപ്പർ എഫിഷ്യൻ്റായിരുന്നു…അവർ നമ്മുടെ പൂർണമനസോടെയുള്ള അഭിനന്ദനമർഹിക്കുന്നു “- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.