വെള്ളിയാഴ്ച വരെ അറസ്റ്റ് പാടില്ല; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കാം എന്ന് ഹൈക്കോടതി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ വാക്കാലായിരുന്നു കോടതി നിര്‍ദ്ദേശം. മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കാമെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയ്ക്ക് കോവിഡ് ആയതിനാല്‍ കോടതിയില്‍ ഹാജരാകാനായില്ല. ഇതേതുടര്‍ന്ന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതിനിടെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന് തന്നോടുള്ള വിരോധം മാത്രമാണ് കേസിനാസ്പദം എന്നാണ് ദിലീപിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ സാക്ഷി വിസ്താരം നടക്കാനിരിക്കെ നാലു വര്‍ഷത്തിന് ശേഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ ദുരൂഹതയുണ്ടെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

Read more

സംവിധായകന്‍ ബാലചന്ദ്ര കുമാറാണ് ഇത്തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.