കൊച്ചി കപ്പല്‍ശാലയില്‍ എന്‍ഐഎ പരിശോധന; അന്വേഷണം ചാരവൃത്തി കേസുമായി ബന്ധപ്പെട്ട്

കൊച്ചി കപ്പല്‍ശാലയില്‍ എന്‍ഐഎ സംഘത്തിന്റെ പരിശോധന. വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ സംഘം കൊച്ചി കപ്പല്‍ശാലയില്‍ പരിശോധന നടത്തുന്നത്. കപ്പല്‍ശാലയില്‍ നിന്ന് ജീവനക്കാരില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തതായാണ് പുറത്തുവരുന്ന വിവരം.

ഹൈദരാബാദ് എന്‍ഐഎ യൂണിറ്റാണ് പരിശോധന നടത്തിയത്. കപ്പല്‍ശാലയില്‍ നിന്നും രാജ്യത്തിന്റെ സുരക്ഷ സംബന്ധിക്കുന്ന തന്ത്ര പ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതേ തുടര്‍ന്നാണ് ഹൈദരാബാദ് എന്‍ഐഎ സംഘം അന്വേഷണവുമായി കൊച്ചിയിലെത്തിയത്.

Read more

കസ്റ്റഡിയിലെടുത്ത ജീവനക്കാരനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു വരികയാണ്. രണ്ട് വര്‍ഷം മുമ്പ് ഒരു അഫ്ഗാന്‍ പൗരന്‍ അസം സ്വദേശിയെന്ന വ്യാജേനെ കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ പ്രതിരോധ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറിയെന്നാണ് സംശയിക്കപ്പെടുന്നത്.