ഇറങ്ങിപ്പോ ഇവിടുന്ന്, ഇതെന്റെയാ; കിടക്കയ്ക്കായി ആനക്കാരനോട് പോരടിച്ച് കുട്ടിയാന, വൈറല്‍ വീഡിയോ

കിടക്കയ്ക്കായി പോരടിക്കുന്ന ആനക്കുട്ടിയും പാപ്പാനും . ഒരു കിടക്കയ്ക്കായി പോരടിക്കുന്ന ആനക്കുട്ടിയുടെയും സംരക്ഷകന്റെയും വീഡിയോ കഴിഞ്ഞ കുറച്ചു ​ദിവസങ്ങളായി സോഷ്യൽ മീഡിയായിൽ വെെറലായി മാറിയിരുന്നു.

കമ്പ് വെച്ച് അടച്ച കൂട്ടിൽ നിന്ന് വളരെ കഷ്ടപ്പെട്ട് ഓടിയെത്തുന്ന കുട്ടിയാന അവിടെ കിടക്കുകയായിരുന്ന ആനക്കാരനെ കിടക്കയിൽ നിന്ന് എഴുന്നേൽപിക്കാൻ ശ്രമിക്കുന്നതും. കുട്ടിക്കുറുമ്പനുമായി മല്ലിട്ട് ആനക്കാരൻ കിടക്കയിൽ തന്നെ കിടക്കുന്നു. അവസാനം ശ്രമം പാളുമ്പോൾ പിണങ്ങി പോകുന്നതുമെക്കെ വീഡിയോയിൽ കാണാം.

ഒടുവിൽ പിണങ്ങിപ്പോയ ആനക്കുട്ടിയെ അനുനയിപ്പിച്ച് കിടക്കയിൽ കെട്ടിപ്പിടിച്ച് കിടക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ആരായാലും നോക്കി നിന്നു പോകുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത് ഡോ. സാമ്രാട്ട് ഗൗഡയാണ്.

ഇത് എന്റെ കിടക്കയാണ് എഴുന്നേൽക്കൂ എന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഇതിനകം ഒന്നരലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. ട്വീറ്റിന് താഴെ രസകരമായ നിരധി കമന്റുകളും ചിലർ പങ്കുവച്ചു.