നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി. മൂന്ന് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ എൻടിഎക്കും രാധാകൃഷ്ണൻ സമിതിക്കും നിർദേശം നൽകി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ചോദ്യപേപ്പർ ചോർച്ചയിൽ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ തേടിയാണ് ഹർജികൾ സമർപ്പിച്ചത്. യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ടും ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. നിലവിലെ എൻടിഎയെ പിരിച്ചുവിടണമെന്നും പരീക്ഷ നടത്തിപ്പിൽ ഘടനാപരമായ പരിഷ്കാരങ്ങൾ കൊണ്ടുവരണം എന്ന ആവശ്യവും ഹർജിയിൽ ഉണ്ടായിരുന്നു.
Read more
ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതോടെ നീറ്റ് യു ജി പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയിരുന്നു. പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് കണ്ടെത്തൽ.







