യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പിടികൂടിയത് കാസര്‍ഗോഡ് നിന്ന്‌

കര്‍ണാടകയിലെ സുള്ള്യ ബെല്ലാരയില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. സുള്ള്യ സ്വദേശികളായ ഇവരെ കാസര്‍ഗോഡ് നിന്നാണ് പിടിയികൂടിയത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസിലെ മുഖ്യപ്രതികളാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവാണ് മരിച്ചത്. ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്.