ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം

ആകശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം . ഇതിന് മുന്നോടിയായി കേസുകള്‍ പരിശോധിക്കുകയാണ് പൊലീസ്. അതേസമയം പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ് ആകാശ് തില്ലങ്കേരി. ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സിപിഎമ്മിനെ വെട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തി.

‘എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിര്‍ണായക വിവരങ്ങള്‍ തുറന്നെഴുതിയത്.