കണ്ണൂർ ആറളം വനത്തിൽ മലവെള്ളപ്പാച്ചിൽ. വനമേഖലയിൽ ഉരുൾ പൊട്ടിയതായും മണ്ണിടിച്ചിൽ ഉണ്ടായതായും സംശയിക്കുന്നു. ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപാർപ്പിച്ചു. 50ലധികം വീടുകളിൽ വെള്ളം കയറി.
Read more
പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പഴശ്ശി ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ മൂന്നു മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററും ഉയർത്തി. നിലവിലെ ജലനിരപ്പ് 23.10 മീറ്ററാണ്. ജില്ലയിലെ ക്വറികളുടെ പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു.
        







