ഇടുക്കിയിൽ പ്രണയം നടിച്ച് 17 കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വണ്ടിപ്പെരിയാർ തേങ്ങാക്കൽ സ്വദേശി കാർത്തിക് (25) ആണ് പിടിയിലായത്. വണ്ടിപ്പെരിയാർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 17കാരിയെ പ്രണയം നടിച്ച് പലയിടങ്ങളിൽ കൊണ്ടുപോയി പ്രതി പീഡനത്തിനിരയാക്കി. ഒടുവിൽ യുവാവിന്റെ ശല്യം സഹിക്കാൻ പറ്റാതെ പെൺകുട്ടി ഉണ്ടായ സംഭവം വീട്ടുകാരെ അറിയിക്കുകയും വീട്ടുകാർ പൊലീസിൽ അറിയിക്കുകയുമായിരുന്നു.







