കാലവര്‍ഷം എത്താന്‍ മൂന്ന് ദിവസം കൂടി വൈകിയേക്കും, ജൂണ്‍ എട്ടിന് തുടങ്ങും

മൂന്ന് ദിവസം കൂടി വൈകിയേ കാലവര്‍ഷം എത്തുകയുള്ളുവെന്ന് റിപ്പോര്‍ട്ട് . നിലവിലെ സാഹചര്യത്തില്‍ ജൂണ്‍ എട്ടിന് കാലവര്‍ഷം തുടങ്ങാനാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മഴ തുടങ്ങുമെന്നായിരുന്നു ആദ്യ അറിയിപ്പ്.

അറബിക്കടലിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായ ന്യൂന മര്‍ദ്ദമാണ് ഇതിനെ തടയുന്നത്. രണ്ട് ദിവസത്തിനകം ലക്ഷദ്വീപ് ഭാഗത്തു രൂപം കൊള്ളാനിടയുള്ള അന്തരീക്ഷച്ചുഴി കാലവര്‍ഷക്കാറ്റിനെ കേരളത്തിനോട് അടുപ്പിച്ചേക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നത്. കാലവര്‍ഷം ശ്രീലങ്കയുടെ തെക്കന്‍ഭാഗത്തെത്തിയിട്ട് മൂന്ന് ദിവസമായി.സാധാരണ രണ്ടു ദിവസത്തിനകം കേരളത്തിലെത്തേണ്ടതാണ്.