രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പത്രപരസ്യത്തില്‍ 'ആദരാഞ്ജലികള്‍'

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പത്രപരസ്യത്തില്‍ “ആദരാഞ്ജലികള്‍”. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ആശംസകളോടെ എന്നതിനുപകരം ആദരാഞ്ജലികളോടെ എന്ന് കൊടുത്തിരിക്കുന്നത്. ഇന്ന് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങുന്ന യാത്രയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബഹുവര്‍ണ പരസ്യത്തിലാണ് “പിശക്” വന്നിരിക്കുന്നത്.

Read more

രമേശ് ചെന്നിത്തലയുടെയും മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ചിത്രത്തിനൊപ്പം ഹൈദരലി ശിഹാബ് തങ്ങള്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം എം ഹസന്‍, പി.ജെ ജോസഫ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെ ചിത്രങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ പരസ്യത്തിലാണ് “തെറ്റ്” വന്നത്. പരസ്യം വിവാദമായതോടെ ഇത്തരത്തിലൊരു പിശക് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തില്‍ വീക്ഷണം പത്രത്തോട് കെപിസിസി നേതൃത്വം വിശദീകരണം തേടിയതായാണ് റിപ്പോര്‍ട്ട്.