‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രിമാർക്കെതിരെ കൊല കുറ്റത്തിന് കേസ് എടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മുണ്ടും സാരിയുമുടുത്ത കാലന്മാർ ആണ് മന്ത്രിമാർ എന്ന് കുറ്റപ്പെടുത്തിയ രാഹുൽ സർക്കാരിന്റെ കെട്ടുകാര്യസ്ഥതയിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയാണ് ബിന്ദു എന്നും കുറ്റപ്പെടുത്തി.

ബിന്ദു എന്ന അമ്മ രോഗം വന്ന് മരിച്ചതല്ല. രോഗിക്ക് കൂട്ടിരിക്കാനായി പോയി സർക്കാരിന്റെ കെട്ടുകാര്യസ്ഥതയിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയാണ്. അവരെ തിരിഞ്ഞ് നോക്കാനോ ഒരു വാക്കിന്റെ ആശ്വാസം എങ്കിലും നൽകാനോ സർക്കാർ തയ്യാറാകണ്ടേ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സർക്കാരിന് ബിന്ദുവിന്റെ വീട്ടിൽ വരാൻ കഴിയാത്തത് കുറ്റബോധം കൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

നമ്പർ വൺ കേരളത്തിന്റെ ഭാഗമല്ലേ ബിന്ദു. ചികിത്സയ്ക്ക് പോയി മരണമടയുന്ന ആളുകളുടേത് കൊലപാതകമായി രജിസ്റ്റർ ചെയ്താൽ കേരളത്തിലെ ഏറ്റവും വലിയ കൊലയാളി മന്ത്രി വീണ ജോർജ് ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു.

Read more