ശിവശങ്കറിനെ ആശുപത്രി മാറ്റുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റു

Advertisement

എം. ശിവശങ്കറിനെ ആശുപത്രി മാറ്റുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റു. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ പിആർഎസ് ആശുപത്രിയിലെ ജീവനക്കാരൻ മാധ്യമ പ്രവർത്തകർക്കരെ കൈയേറ്റം ചെയ്യുകയായിരുന്നു.

അമൃത ടിവിയുടെ ക്യാമറമാന് അപ്രതീക്ഷിതമായ ആക്രമണത്തിൽ മർദ്ദനമേറ്റു. ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി.

നടപടി എടുക്കാമെന്ന ഉറപ്പിന്‍മേല്‍ മാധ്യമ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. അതിനിടെ എം ശിവശങ്കറിനെ പിആർഎസ് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

വിദഗ്ധ ചികിത്സ വേണമെന്ന വിലയിരുത്തലിലാണ് ശിവശങ്കറിനെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖങ്ങളില്ലെന്നും രക്തസമ്മർദ്ദം സാധാരണനിലയിലാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.