വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം. സി ജോസഫൈന്റെ ഭര്‍ത്താവ് പി. എ മത്തായി അന്തരിച്ചു

സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്റെ ഭര്‍ത്താവ് പി എ മത്തായി അന്തരിച്ചു. 72 വയസ്സായിരുന്നു. അങ്കമാലി മുന്‍ ലോക്കല്‍ സെക്രട്ടറിയും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു മത്തായി. അങ്കമാലി നഗരസഭ മുന്‍ കൗണ്‍സിലറായിരുന്നു.

മൃതദേഹം ഇന്ന് രാവിലെ 10.30ന് കളമശ്ശേരി മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കും. സിപിഎം ലോക്കല്‍ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.