മഞ്ജു സിപിഐഎമ്മിലേക്ക്; എറണാകുളത്ത് സ്ഥാനാർത്ഥിയാക്കാൻ പാർട്ടിയിൽ തിരക്കിട്ട ചർച്ചകൾ

അടുത്ത ലോക്​സഭാ തെരഞ്ഞെടുപ്പിൽ നടി മഞ്​ജു വാര്യരെ എറണാകുളത്ത്​ സ്​ഥാനാർഥിയാക്കാൻ സിപിഎമ്മിൽ നീക്കം. പാർട്ടി നേതാക്കൾക്കിടയിൽ ഇതു സംബന്ധിച്ച്​ ധാരണയായതായാണ്​ സൂചന.

ഏതു വിധേനയും എറണാകുളം പാർലമെന്റ് മണ്ഡലം സ്വന്തമാക്കണമെന്ന ഉറച്ച തീരുമാനമാണ്​ തെരഞ്ഞെടുപ്പിൽ മഞ്​ജു വാര്യരുടെ പ്രതിഛായ മുതലാക്കാനുള്ള നീക്കമാണ് പാർട്ടിയിൽ നടക്കുന്നതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പി രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്​സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സ്​ഥാനാർഥിയാക്കാനുമാണ്​ നേരത്തെ പാർട്ടിയിൽ ധാരണയുണ്ടായിരുന്നത്​.

എന്നാൽ, പുതിയ ധാരണ അനുസരിച്ച്​ രാജീവ്​ അടുത്ത മൂന്ന്​ വർഷവും സെക്രട്ടറിയായി തുടരും. വിശാല കൊച്ചി വികസന അതോറിറ്റിയുടെ അധ്യക്ഷനായ പിണറായിയുടെ വിശ്വസ്​തൻ സി.എൻ. മോഹനനെ സംസ്​ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താനും ധാരണയായിട്ടുണ്ട്​.

ഇടതു സർക്കാറിന്‍റെ പല പദ്ധതികളുടെയും ബ്രാൻഡ്​ അംബാസഡറായ മഞ്​ജു വാര്യർ അടുത്ത സമയത്തായി സർക്കാറി​​​​െൻറ പ്രവർത്തനത്തെ തുറന്ന്​ പ്രശംസിക്കുകയും ചെയ്​തിരുന്നു.