അതിർത്തിയിൽ പാക് ഷെല്ലാക്രമണം; മലയാളി സൈനികന് വീരമൃത്യു

Advertisement

അതിർത്തിയിൽ പാകിസ്ഥാൻ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്.

ജമ്മുകശ്മീരിലെ അതിർത്തിപ്രദേശമായ സുന്ദർബെനിയിൽ നടന്ന പാക് ഷെല്ലാക്രമണത്തിൽ ആണ് ജവാന്‍റെ ജീവൻ പൊലിഞ്ഞത്. ബുധനാഴ്ച പുലർച്ചെയാണ് ബന്ധുക്കൾക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് കശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ അനീഷ് വീരമൃത്യു വരിച്ചു എന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാൻ ഭാഗത്ത് നിന്നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെയ്പ്പ് ഉണ്ടായത്.

ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ ഒരു മേജറിനും മൂന്ന് സൈനികർക്കും പരിക്കേറ്റുവെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഈ മാസം 25-ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് അനീഷ് തോമസിന്റെ മരണം.