എരമല്ലൂരിൽ കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് വൻ അപകടം; 44 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

കൊച്ചിയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം. എരമല്ലൂരിനും ചന്ദിരൂരിനും ഇടയിലാണ് അപകടം നടന്നത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. 4 പേരുടെ നില ഗുരുതരമണ്.

പരിക്കേറ്റ 40 ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  ഇവരിൽ 23 പേരെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.  പലരുടെയും പരിക്ക് സാരമുള്ളതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

അപകടം നേരിൽ കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.