മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

അട്ടപ്പാടി മധു വധക്കേസിലെ 11-ാം പ്രതിയുടേത് ഒഴികെയുള്ള പതിനൊന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്.

11 ആം പ്രതി ഷംസുദ്ദീനിന്റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മരക്കാര്‍, അനീഷ്, ബിജു, സിദ്ധിഖ്, അടക്കമുള്ളവരുടെ ഹര്‍ജികളാണ് തളളിയത്. സാക്ഷികളെ സ്വാധീനിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

അതിനിടെ, അട്ടപ്പാടി മധുകൊലക്കേസില്‍ ഒരു സാക്ഷികൂടി മൊഴിമാറ്റി. 46 ആം സാക്ഷി അബ്ദുല്‍ലത്തീഫാണ് കൂറുമാറിയത്. പ്രതികള്‍ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദിക്കുന്നതും കണ്ടുവെന്നായിരുന്നു അബ്ദുല്‍ ലത്തീഫ് ആദ്യം നല്‍കിയ മൊഴി. ഇതാണ് വിചാരണക്കോടതിയില്‍ തിരുത്തിയത്.