നവ കേരള സദസിനായുള്ള ആഡംബര ബസ്; ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി

നവ കേരള സദസിനായുള്ള സ്പെഷ്യൽ ബസിനായി ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങി. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്. ആഡംബര ബസിന്റെ പണി ബെംഗളൂരിവിൽ പുരോഗമിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക സര്‍ക്കാര്‍ അനുവദിച്ചു. 74.99 ലക്ഷം രൂപയാണ് (7499932 രൂപ) യാണ് ഇരുവര്‍ക്കുമായി സര്‍ക്കാര്‍ അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മാത്രം 72,09,482 രൂപയാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായത്. 2022 ജനുവരിയിലും ഏപ്രില്‍, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് 2022 ജനുവരി മാസത്തില്‍ ചെലവായത് 29,82,039 രൂപയാണ്.

ഇതിന് പുറമെ 2021 മുതല്‍ 23 വരെ മുഖ്യമന്ത്രിയും ഭാര്യയും വിവിധ ഹോസ്പിറ്റലുകള്‍ ചികിത്സ തേടിയതുള്‍പ്പെടെയുള്ള ബില്ലുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിരിക്കുന്നത്.