രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി; ആറ് പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍

സംസ്ഥാന സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കനക്കുന്നു. ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. സുരക്ഷയ്ക്ക് നിയോഗിച്ച ആറ് പൊലീസുകാരെയാണ് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിന് ശേഷമാണ് ഉത്തരവ് റദ്ദാക്കിയത്.

സുരക്ഷ പ്രശ്‌നങ്ങളുടെ അഭാവത്തില്‍ ഭരണാധികാരികള്‍ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഒപ്പം നിയോഗിക്കുന്നത്. ഗവര്‍ണറുടെ സുരക്ഷയ്ക്കായി നിയോഗിക്കേണ്ട പൊലീസുകാരുടെ പട്ടിക ഡിജിപി കാണാനെത്തിയപ്പോള്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കൈമാറിയിരുന്നു. ആറുപേരുടെ പട്ടികയാണ് കൈമാറിയത്.

Read more

പട്ടികയിലുള്ള ആറ് ഉദ്യോഗസ്ഥരായിരുന്നു ഗവര്‍ണറുടെ ഒപ്പം സഞ്ചരിക്കേണ്ടത്. എന്നാല്‍ കാരണം വ്യക്തമാക്കാതെ പൊലീസുകാരുടെ നിയമന ഉത്തരവ് റദ്ദാക്കുകയായിരുന്നു. പൊലീസ് മേധാവിക്ക് വേണ്ടി പൂങ്കുഴലി ഐപിഎസ ഉത്തരവിറക്കിയത്. ഗവര്‍ണര്‍ നാെള തലസ്ഥാനത്ത് എത്തും. അതിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.