പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര സ്വദേശി പൊന്നുമണിയാണ്(59) മരിച്ചത്. വിഷം കഴിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയായിരുന്നു മരണം. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.

കോവിഡ് പ്രതിസന്ധിയിൽ ജോലി ഇല്ലാതായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. പൊന്നുമണിയ്ക്ക് കടബാദ്ധ്യത ഉണ്ടായിരുന്നുവെന്ന് മകൻ സുധിലേഷ് പറഞ്ഞു.

ഈയിടെ സംസ്ഥാനത്ത് ആലപ്പുഴയിലും തിരുവനന്തപുരത്തും ഇതേ മേഖലയില്‍ നിന്നുള്ള രണ്ടുപേര്‍ മരിച്ചിരുന്നു. സംസ്ഥാനത്ത് അടുത്തിടെ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയാണ് പൊന്നുമണി.