വയനാട് ഉരുൾപൊട്ടൽ; ദുരന്തബാധിതർക്കും രക്ഷാപ്രവർത്തകർക്കും ഭക്ഷണം ഒരുക്കി ഷെഫ് പിള്ള

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരന്തബാധിതർക്കും രക്ഷാപ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും ഭക്ഷണം ഒരുക്കി ഷെഫ് പിള്ള. വയനാട്ടിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണം ഒരുക്കുക. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷെഫ് പിള്ള ഇക്കാര്യം അറിയിച്ചത്.

ഒരുപാട് ആളുകൾ പണം വേണമോ എന്ന് അന്നോഷിച്ച് വിളിക്കുന്നുണ്ടെന്നും എന്നാൽ നിലവിൽ അതിന്റെ ആവശ്യമില്ലെന്നും ഷെഫ് പിള്ള അറിയിച്ചു. വരും ദിവസങ്ങളിലും പകലും രാത്രിയും എല്ലാവർക്കും ഭക്ഷണം ഒരുക്കാനാണ് തീരുമാനമെന്നും ഷെഫ് പിള്ള പറഞ്ഞു.

‘പ്രിയരേ, വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണ്…! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്… ബന്ധപ്പെടേണ്ട നമ്പർ Noby 91 97442 46674 Aneesh +91 94477 56679’ – ഷെഫ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്

Read more