മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ, ആളപായമില്ല; പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തി

ശക്തമായ മഴ തുടരുന്നതിനിടെ വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ. പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. മലമുകളിൽ നിന്നും വലിയ കല്ലുകൾ ഒഴുകി വരികയാണ്. അതേസമയം പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.