ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാകിസ്ഥാനില്‍: കെ സുരേന്ദ്രന്‍

കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെടി ജലീലിനെതിരെ ബിജെപി. പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിച്ച കെ ടി ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ലെന്നും പാകിസ്ഥാനില്‍ പോകണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

വിവാദ പരാമര്‍ശം പിന്‍വലിച്ചതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. മാപ്പ് പറഞ്ഞു കൊണ്ട് നിയമ നടപടിക്ക് വിധേയനാകണം- കെ സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിലാണ്.

പാക് ചാരനെ പോലെയാണ് ജലീലിന്റെ വാക്കുകള്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല.ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത ആളാണ് ജലീല്‍.ജലീലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.